KOYILANDY DIARY

The Perfect News Portal

38 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ

ചെപ്പുകുളം : കരിമണ്ണൂരില്‍  വിധവയും 38 വയസുകാരിയുമായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. ചെപ്പുകുളം സ്വദേശി സാനു ജോസഫാണ് പിടിയിലായത്. ഇയാള്‍ വിധവയും 38 വയസുകാരിയുമായ അയല്‍വാസിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ഒരുദിവസം തടവില്‍ വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. അയല്‍വാസിയായ സ്ത്രീയെയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ആറ് മണിയോടെ ചെപ്പുകുളത്ത് ബസിറങ്ങിയ സ്ത്രീയെ സാനു ജോസഫ് കാറില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. സാനുവിന്റെ സുഹൃത്തും സഹായിക്കാന്‍ ഉണ്ടായിരുന്നു.പിന്നീട് കരിമണ്ണൂരിലുള്ള ഇയാളുടെ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റിലെത്തിച്ച്‌ ഇവരെ പീഡനത്തിനിരയാക്കി. പിറ്റേദിവസം വിട്ടയക്കുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *