KOYILANDY DIARY

The Perfect News Portal

25 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

നാദാപുരം: മാഹിയില്‍ നിന്ന് കടത്തിയ 25 കുപ്പി വിദേശമദ്യവുമായി യുവാവ് നാദാപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായി. വിലങ്ങാട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മണി (30)യാണ് പിടിയിലായത്. മാഹിയില്‍ നിന്ന് മദ്യവുമായി വിലങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടയില്‍ പെരിങ്ങത്തൂരിനടുത്ത കായപനിച്ചിയില്‍ എക്സൈസ് വാഹന പരിശോധനാ സംഘത്തെ കണ്ട ഇയാള്‍ ബസില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

നാദാപുരം പൊലീസും എക്സൈസും ചാര്‍ജ് ചെയ്ത ഏഴോളം അബ്കാരി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും വിലങ്ങാട് ഭാഗത്ത് വില്പനക്കായാണ് മദ്യം കടത്തിക്കൊണ്ടു വന്നതെന്നും എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *