KOYILANDY DIARY

The Perfect News Portal

രണ്ടാനച്ഛന്റെ ക്രൂരമായ പീഡനം: ആറു വയസുകാരി ഗുരുതരാവസ്ഥയില്‍

ഡല്‍ഹി: രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആറു വയസുകാരിയെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് സംഭവം. രണ്ടാനച്ഛന്‍ തന്നെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു.

അയല്‍വാസിയായ യുവതിയാണ് സംഭവം ആദ്യം പുറത്തു കൊണ്ടു വന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട ഇവര്‍​ ഉടന്‍ തന്നെ ഡല്‍ഹി വനിതാ കമ്മിഷന്റെ ട്രോള്‍ ഫ്രീ നമ്പരായ 181 ലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്കും അവിടുന്ന് ആശുപത്രിയിലേക്കും മാറ്റി.

പെണ്‍കുട്ടിക്ക് ആന്തരികമായി വളരെയധികം പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

Advertisements

ഇതിനു മുമ്പും വളര്‍ത്തച്ചന്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുള്ളതായും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും പരാതിയില്‍ പറയുന്നു. കുറ്റവാളിക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *