KOYILANDY DIARY.COM

The Perfect News Portal

Year: 2026

. ഫിഫ ലോകകപ്പിലെ എൽ ഗ്രൂപ്പിലെ പോരാട്ടത്തിൽ പനാമയെ തകർത്ത് ക്രൊയേഷ്യ. ടൊറൊന്റോ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഇതോടെ ക്രൊയേഷ്യക്ക് മൂന്നു പോയിന്റുകൾ ആയി. നാല് പോയിന്റുകളുള്ള ഘാനയെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തോല്പിച്ച് നോക്ക് ഔട്ട് ഘട്ടത്തിലേക്കുള്ള തങ്ങളുടെ യാത്ര സുഗമമാക്കുക എന്നതാകും ഇനി അവരുടെ ലക്‌ഷ്യം. അതേസമയം പനാമ ടൂർണമെന്റിൽ നിന്നും പുറത്തായി.   തുടക്കം മുതൽ ഗോൾ നേടാനായി ആക്രമിച്ചു കളിച്ച ക്രൊയേഷ്യക്ക് പക്ഷെ പ്രതിരോധാത്മകമായി കളിച്ച പനാമയുടെ മുന്നിൽ നന്നായി വിയർക്കേണ്ടി വന്നു. ലൂക്ക മോഡ്രിച്ചും പെരിസിക്കും മൂസയും നടത്തിയ ശ്രമങ്ങൾ പനാമയുടെ പ്രതിരോധനിരയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ക്രൊയേഷ്യ സമ്മർദ്ധത്തിലായി.   എന്നാൽ രണ്ടാം പകുതിയിൽ അവർ നടത്തിയ ആക്രമണങ്ങൾ ഒടുവിൽ കളിയുടെ 54-ാംമിനുട്ടിൽ ഫലം കണ്ടു. വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ പസാലിക് നൽകിയ പാസ്സ് സ്വീകരിച്ച സ്റ്റാനിസിക് പന്ത് കൃത്യമായി ഗോൾ മുഖത്തേക്ക് പായിച്ചു.അവിടെ കാത്തുനിന്ന പകരക്കാരനായെത്തിയ ബുഡിമിർ പന്ത് കൃത്യമായി ഗോൾ വലയിലെത്തിച്ചു. ഒരു ഗോൾ ലീഡ് നേടിയതിനു പിന്നാലെ ആക്രമിച്ചു കളിക്കുന്നത് തുടർന്ന ക്രൊയേഷ്യ 68-ാംമിനുട്ടിൽ ലീഡ് ഇരട്ടിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസരം  പസിലിക്ക് പാഴാക്കി.  

. തിക്കോടി: കോടിക്കൽ എ എം യു.പി സ്കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.  മൂടാടി കൃഷി ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ്ബ്  ഗ്രാമപഞ്ചായത്ത് മെമ്പർ...

. കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പനച്ചിക്കുന്നുമ്മൽ ഭാസ്‌കരൻ നായർ (71) നിര്യാതനായി. ഭാര്യ ഇന്ദിര, മകൾ: സുജിത. മരുകൻ: രതീഷ് (നരിക്കുനി). സഹോദരങ്ങൾ:...

. കൊയിലാണ്ടി: "സ്വയം പ്രകാശിക്കുന്ന ഒന്നിനു മാത്രമേ മറ്റൊരു പ്രകാശത്തിന് തിരികൊളുത്താൻ കഴിയൂ" എന്ന ഹൃദയസ്പർശിയായ സന്ദേശത്തോടെ പ്രശസ്ത സാഹിത്യകാരൻ മോഹനൻ നടുവത്തൂർ വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ മഹത്വം...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂണ്‍ 24 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

. കൊയിലാണ്ടി: യുഡിഎഫ് മന്ത്രിസഭയുടെ കന്നി ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതും പ്രഖ്യാപിച്ച പദ്ധതികൾക്ക് ഫണ്ട് വകയിരുത്താത്തതുമാണെന്ന് എൻസിപിഎസ്.പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ പറഞ്ഞു. വൻ അഴിമതിക്ക്...

. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ സർജൻ ഡോ: സുമിത് ലാൽ.കെ.പി  3.00 pm...

. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വായനദിന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരി ഷൈനി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച പുസ്തക മരത്തിൽ ആസ്വാദനക്കുറിപ്പ് രേഖപ്പെടുത്തിയാണ് ഷൈനി കൃഷ്ണ...

. കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി കൊട്ടാരക്കര എൻഫോഴ്സ്മെന്റ് RTO. അപകടകാരണം ഗുരുതര നിയമലംഘനമെന്ന് RTO വ്യക്തമാക്കി. ടിപ്പറിന്റെ GPS കട്ട് ചെയ്തു. 17 വർഷം...

. കോഴിക്കോട്: കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പതുവയസുകാരനെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി. മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം. ചാത്തമംഗലം സ്വദേശിയായ...