KOYILANDY DIARY

The Perfect News Portal

കൊല്ലം ചിറക്കു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 2 പേർക്ക് ഗുരുതര പരിക്ക്

കൊല്ലം ചിറക്കു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർലോറിക്ക് എതിരെവന്ന പിക്കപ്പ് ഗുഡ്സ് വാഹനം ഡിവൈഡറും കടന്ന് ഇടിച്ചത്. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷാ പ്രവർത്തനം നടത്തി. ഗുഡ്സ് ൽ  ഉണ്ടായിരുന്ന ഒരാൾ പുറത്തേക്ക് തെറിച്ചവീണ നിലയിലും മറ്റൊരാൾ അതിൽ കതുടുങ്ങിക്കിടക്കുകയുമായിരുന്നു.
സേനകൾ ഗുഡ്‌സിന്റെ ഡോർ വെട്ടി പൊളിച്ചു ഇദ്ദേഹത്തെ പുറത്തെടുത്ത് രണ്ടുപേരെയും ഗവൺമെൻറ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഓയിൽ ടാങ്ക് പൊട്ടി റോഡിൽ കെട്ടിക്കിടന്ന ഓയിൽ വെള്ളം ഉപയോഗിച്ചു വൃത്തിയാക്കി. ഇരുവരുടെയും നില ഗുരുതരമാണ്. ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ GR: ASTO പി കെ ബാബു, FRO മാരായ ജിനീഷ്കുമാർ, ഇർഷാദ്, നിധിപ്രസാദ്, ബബീഷ്, നിതിൻ രാജ്, റഷീദ്, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Advertisements