KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കവിത ചൊല്ലലിൽ ഒന്നാം സ്ഥാനം

കൊയിലാണ്ടി: തിരുവങ്ങൂർ സ്കൂളിനും, നാടിനും അഭിമാനമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിത ചൊല്ലൽ മത്സരത്തിൽ പന്തലായനി കാട്ടുവയൽ സ്വദേശി ശിവഗംഗക്ക് ഒന്നാം സ്ഥാനം ലഭിച്ചു. CPIM പന്തലായനി സെൻട്രൽ ബ്രാഞ്ച് അംഗം നാഗരാജിന്റെയും കൊയിലാണ്ടി ഗവ: ആശുപത്രി HDS ജീവനക്കാരിയും, സിഐടിയു പ്രവർത്തകയുമായ ഷിജിനയുടെയും മകളാണ് ശിവഗംഗ. തിരുവങ്ങൂർ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.