KOYILANDY DIARY

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളന പൊതുയോഗം

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ചെങ്ങോട്ടുകാവിൽ നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സുനിത കെ എം അധ്യക്ഷതവഹിച്ചു.

Read Also: ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനം

അസോസിയേഷൻ ജില്ല പ്രസിഡണ്ട് കാനത്തിൽ ജമീല എം.എൽ.എ സംസാരിച്ചു ജില്ലാ എക്സിക്യുട്ടീവ് അംഗം ടി. വി. ഗിരിജ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, കെ കെ നിർമ്മല എന്നിവർ പങ്കെടുത്തു. ബിന്ദു സോമൻ സ്വാഗതവും സിന്ധുസുരേഷ് നന്ദിയും പറഞ്ഞു.

Advertisements