KOYILANDY DIARY

The Perfect News Portal

പി.കെ.എസ്. സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: പി.കെ.എസ്. സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. എല്ലാവർക്കും ഭൂമി, വീട്, സ്വകാര്യ, എയ്ഡഡ് വിദ്യഭ്യാസ മേഖലയിൽ തൊഴിൽ സംവരണം എന്നീ ആവശ്യങ്ങൾ ഉയർത്തി പി കെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമ പ്രസാദ് നയിക്കുന്ന ജാഥയാണ് കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്. ഒക്ടോബർ 3ന് സെക്രട്ടറിയേറ്റ് മാർച്ച് നടക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ജാഥയ്ക്ക് ജില്ലയിലുടനീളം ഊഷ്മളമായ വരവേൽപ്പാണ് നിൽകിയത്.

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് എത്തിച്ചേർന്ന ജാഥാ ക്യാപ്റ്റനെയും സംഘത്തെയും സംഘടകസമിതിയുടെ നേതൃത്വത്തിൽ സ്വാകരണ കേന്ദ്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. മുത്തുക്കുടകളുടെയും മറ്റ് കലാരൂപങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്.

നേരത്തെ ജാഥാ പൈലറ്റ്കൂടിയായ ശാന്ത കുമാരി, ഡെപ്യൂട്ടി ലീഡർ വണ്ടിത്തടം മധു, യും മറ്റ് ജാഥാംഗങ്ങളും പൊതുയോഗത്തിൽ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സിഐടിയു ഏരിയാ സെക്രട്ടറി സി. അശ്വനീദേവ്, പ.കെ.എസ്. ഏരിയാ പ്രസിഡണ്ട് പി.കെ. രാജേഷ്, ബാബു മുണ്ട്യാടി, പി.വി. അനുഷ എന്നിവർ സംബന്ധിച്ചു.

Advertisements

പികെഎസ് ഏരിയാ കമ്മിറ്റിക്ക് വേണ്ടി പികെ രാജേഷ് ജാഥാ ലീഡറെ പൊന്നാട അണിയിച്ചു. വിവിധ സംഘടനകൾക്ക് വേണ്ടിയും ഹാരാർപ്പണവും നടത്തി. സ്വീകരണത്തിന് നന്ദിപറഞ്ഞ് അഡ്വ. സോമപ്രസാദ് സംസാരിച്ചു. പികെ.എസ്. ഏരിയാ സെക്രട്ടറി പിപി രാജീവൻ സ്വാഗതവും, പികെ രാജേഷ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തിയുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടിയ രണ്ടര വയസ്സുകാരൻ ത്രിലോക് എ. എസ്-ന് ജാഥാ ലീഡർ ഉപഹാരം നൽകി ആദരിച്ചു.