KOYILANDY DIARY

The Perfect News Portal

സേവാഭാരതി കൊയിലാണ്ടി
സ്നേഹാദരം 2022
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിലെ വിദ്യാർത്ഥികളെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു.കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് മലബാർ മെഡിക്കൽ കോളജ് ചെയർമാൻ അനിൽകുമാർ വളളിൽ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനായ എം.ഹർഷൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി.
ഡോ :  എ. ബാബുരാജ്, ഡോ:  പി.രാമചന്ദ്രൻ , മനോജ് എം.കെ. ഡോ: പി..ബാബുരാജ് ( ഡോക്ടേഴ്സ് അക്കാദമി)  രാജലക്ഷമി ടീച്ചർ സാകേതം, അഡ്വ: വി. സത്യൻ, ജയ്കിഷ് മാസ്റ്റർ,  കെ.പി അരവിന്ദാക്ഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി.  പ്രസിഡണ്ട് വി.എം മോഹനൻ അധ്യക്ഷം വഹിച്ചു.’ കെ.എം.രജി. കെ.കെ മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. ബാംഗ്ളൂരിൽ വെച്ച് നടന്ന പാൻ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ കബഡിയിൽ ഒന്നാം സ്ഥാനം നേടിയ , സേവാഭാരതി പ്രവർത്തകയായ ഷിൽക്ക ബാലന് സേവാഭാരതിക്കു വേണ്ടി അനിൽകുമാർ വളളിൽ മൊമന്റോ നൽകി അനുമോദിച്ചു. -മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *