KOYILANDY DIARY

The Perfect News Portal

കർഷക ദിനത്തിൽ മികച്ച കർഷകയെ ആദരിച്ചു

ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ  കർഷക ദിനത്തിൽ മൂടാടി പഞ്ചായത്തിലെ മികച്ച ഗൃഹാങ്കണ പച്ചക്കറി പുരസ്കാര ജേതാവ് മഞ്ജു ഉണ്ണികൃഷ്ണൻ നന്ദനത്തെ ആദരിച്ചു. സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് പൊന്നാടയണിയിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി.   

പഞ്ചായത്ത് തല കാർഷിക ക്വിസ്സ് മത്സരത്തിൽ വിജയിയായ പി.ടി.എ. വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്തിന് ഉപഹാര സമർപ്പണം നടത്തി. പി. നൂറുൽ ഫിദ,   വി. സിയോന, പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *