KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ഗൂഡാലോചന: ശബരിനാഥിനെ അറസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അക്രമം നടത്താൻ ആസൂത്രണം ചെയ്ത സം​ഭ​വ​ത്തി​ൽ മു​ൻ എം.​എ​ൽ.​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ പോലീസ് അറസ്റ്റ് ചെയ്തു. ​ചോ​ദ്യം ചെ​യ്യ​ലി​ന് ശം​ഖു​മു​ഖം അ​സി. ക​മീ​ഷ​ണ​ർ മുമ്പാകെ ഹാ​ജ​രാ​യതിന് പിന്നാലെയാണ് ശ​ബ​രീ​നാ​ഥ​ന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതോടൊപ്പം ശ​ബ​രീ​നാ​ഥ​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തി​രു​വ​ന​ന്ത​പു​രം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറസ്റ്റ് അറിയിക്കുകയും ചെയ്തു. .

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ചോ​ദ്യം ചെ​യ്യ​ൽ. ഇ​തി​ന്‍റെ വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​ പോ​യ​ത്. ശബരീ നാഥനെ ഇന്ന് ഉച്ചക്ക് ശേഷംകോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *