KOYILANDY DIARY

The Perfect News Portal

പൂക്കാട് റോഡിന് കുറുകെ മരംവീണു

കൊയിലാണ്ടി: പൂക്കാട് റോഡിനു കുറുകെ വീണ മരം മുറിച്ചുമാറ്റി. ഇന്നലെ വൈകീട്ടാണ് പൂക്കാട് കൊളക്കാട് റോഡിൽ പുതിയോട്ടിൻ കോട്ടയിൽ റോഡിന് കുറുകെ ഇയ്യമരം വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും ചെയിൻസോ ഉപയോഗിച്ച് ഇയ്യ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, സിജിത്ത്, അനൂപ്, ശ്രീരാഗ്, ഷാജു, ഹോംഗാർഡ് സുജിത്ത് എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *