KOYILANDY DIARY

The Perfect News Portal

അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു.  ക്ഷേത്രം തന്ത്രി ഡോക്ടർ എളാപ്പില ഇല്ലം കുമാരൻ നമ്പൂതിരി നമ്പൂതിരി, എളാപ്പില ഇല്ലം സന്തോഷ് നമ്പൂതിരി, ക്ഷേത്ര മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.

ക്ഷേത്രത്തിൽ പ്രസിദ്ധ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാർ സംഘവും ചെണ്ടയിൽ നാദ വിസ്മയം ഒരുക്കി. 28ന് ഗണപതി ഹോമം, ഉഷപൂജ, സുബ്രഹ്മണ്യൻ, ഭഗവതി, ബ്രഹ്മരക്ഷസ്, പൂർവ്വ ആചാര്യൻ തുടങ്ങിയവർക്ക് പത്മമിട്ട് പൂജ, സായൂജ്യപൂജ, ഉച്ചപൂജ. തുടങ്ങിയവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *