KOYILANDY DIARY

The Perfect News Portal

വിമൽ ഗോപിനാഥിനെ അനുമോദിച്ചു

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. ശിശുരോഗ വിദഗ്ദൻ ഡോ: കെ. ഗോപിനാഥിൻ്റെയും, പത്മയുടെയും മകനാണ് വിമൽ. ബംഗളൂരിലെ ലോവിസ് കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനിയറായ വിമൽ.

ഗോപിനാഥിന് ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി. സുധാകരൻ ഷാളണിയിച്ച് ഉപഹാര സമർപ്പണം നടത്തി. രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, അജയ് ബോസ്, പി. വി വേണുഗോപാൽ, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *