KOYILANDY DIARY

The Perfect News Portal

പഞ്ച ഗുസ്തി ദേശീയ ജേതാവിനെ അനുമോദിച്ചു

കൊയിലാണ്ടി: ദേശീയ ജേതാവിനെ അനുമോദിച്ചു. ദേശീയ പഞ്ച ഗുസ്തി ടൂർണ്ണമെൻറിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിമൽ ഗോപിനാഥിനെ എ.കെ.ജി സ്പോർട്സ് സെൻറർ കൊയിലാണ്ടി ഉപഹാരം നൽകി അനുമോദിച്ചു. മുൻ എം.എൽ.എ. മാരായ പി. വിശ്വൻ, കെ.ദാസൻ, നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, കെ. ഷിജു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.  യു.കെ.ചന്ദ്രൻ, സി.കെ. മനോജ്, ടി.കെ. ജോഷി എന്നിവർ സംസാരിച്ചു.

കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദൻ  ഡോ. ഗോപിനാഥൻ്റെയും പത്മജ ഗോപിനാഥൻ്റെയും മകനാണ് വിമൽ ഗോപിനാഥ്. സെപ്തംബറിൽ ഫ്രാൻസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹത്തിന് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചത്. LOWE’S SERVICES INDIA Pvt limited എന്ന സ്ഥാപനത്തിൽ ഡയരക്ടർ ഓഫ് എഞ്ചിനീയറിങ്ങ് ആയി വർക്ക് ചെയ്യുകയാണ് വിമൽ.

Leave a Reply

Your email address will not be published. Required fields are marked *