KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: പൊയിൽക്കാവിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക് ദേശീയപാതയിൽ ഇന്ന് പുലർച്ചെ 1 മണിയോടുകടിയാണ് കാറും ലോറിയൂം കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്നു കണ്ണൂർ തലമുണ്ട വലിയവളപ്പിൽ രാജന്റെ മകൻ നിജീഷ് (36), കണ്ണൂർ ചക്കരക്കല്ല് യെച്ചൂർ ശശിയുടെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ തടവണ്ണപ്പാറ സിദ്ദീഖ് (52) കാറിൽ യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ ചക്കരക്കല്ല് സ്വദേശി സജിത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു പുലർച്ചെ പൊയിൽക്കാവിലാണ് അപകടം. മലപ്പുറത്തേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും ഏറണാകുളത്തു നിന്നു കണ്ണൂരിലെക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിയുകയും, കാറും നിയന്ത്രണം വിട്ടുപോകുകയും ചെയ്തു. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സും, നാട്ടുകാരും, പോലീസും, ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *