KOYILANDY DIARY

The Perfect News Portal

പോക്സോ കേസിൽ പ്രതിക്ക് കൊയിലാണ്ടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

കൊയിലാണ്ടി: 9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്  ജീവപര്യന്തം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. കുറ്റിയാടി സ്വദേശി പാറചാലിൽ അബു (68) വിനാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ശിക്ഷ വിധിച്ചത്. 2018ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടിൽ ആളില്ലാത്ത സമയത്തു വന്നു ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു,

പ്രതിയുടെ സമീപനത്തിൽ സംശയം തോന്നിയ അയൽവാസിയായ സ്‌ത്രീ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ആണ് ബാലിക പീഡന വിവരങ്ങൾ പുറത്ത് പറയുന്നത്. കുറ്റ്യാടി പോലീസ് റജിസ്റ്റർ ചെയ്ത കേസ്, നാദാപുരം ഡി.വൈ.എസ്.പി, ജി സാബു ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *