KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോസ്റ്റാപ്പീസിന് മുമ്പിൽ എൽ.ഡി.എഫ് ധർണ്ണ

കൊയിലാണ്ടി: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിനും,കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കുമെതിരെ എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസ്സുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കൊയിലാണ്ടി പോസ്റ്റാപ്പീസിന് മുമ്പിൽ ധർണ്ണ നടത്തി. സി.പി.ഐ.എം. ജില്ലാ സെക്രട്റിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

എം. നാരായണൻ, കെ.ടി.എം.കോയ, കബീർ സലാല, ജെ.പ്രേംഭാസിൻ, പി. വിശ്വൻ, ഇ.കെ. അജിത്, റഷീദ് കെ. എന്നിവർ സംസാരിച്ചു. കെ. ദാസൻ, പി. ബാബുരാജ്, ഇ.എസ്.രാജൻ, പി.കെ. വിശ്വനാഥൻ, സുരേഷ് മേലേപ്പുറത്ത്, ഹുസ്സയിൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *