KOYILANDY DIARY

The Perfect News Portal

നിര്‍ത്തിയിട്ടിരുന്ന തടി ലോറിയില്‍ ബൈക്ക് ഇടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് പേര്‍ മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി വി പ്രിസ്റ്റേഴ്‌സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണം.


Leave a Reply

Your email address will not be published. Required fields are marked *