KOYILANDY DIARY

The Perfect News Portal

റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് നാടിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായ്  ഇരുപത്തിയഞ്ചാം വാർഡിൽ നിർമ്മിച്ച പുതിയ രണ്ട് റോഡുകൾ കൂടി നാടിന് സമർപ്പിച്ചു.  മണക്കുളങ്ങര-പറമ്പില്ലത്ത് റോഡ്, മുതിരക്കാല-പനമ്പില്ലത്ത് റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നഗരസഭ ചെയർപേഴ്സൺ  ഉദ്ഘാടനം ചെയതു. വാർഡ് കൗൺസിലർ ബിന്ദു പി ബി അദ്ധ്യക്ഷl വഹിച്ചു. മുൻ കൗൺസിലർ വി. സുന്ദരൻ മാസ്റ്റർ, റോഡ് കമ്മറ്റി കൺവീനർ ഉണ്ണി ചാമരി എന്നിവർ സംസാരിച്ചു. മൊടക്കണ്ടാരി ബാലകൃഷണൻ സ്വാഗതവും വിനീത കർത്ത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *