KOYILANDY DIARY

The Perfect News Portal

സ്വാതിയ്ക്ക് സ്നേഹ ഭവനമൊരുങ്ങി

കൊയിലാണ്ടി: സ്നേഹ ഭവനം പദ്ധതിയിൽ സ്വാതിക്ക് വീട് കൈമാറി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള സ്നേഹ ഭവനം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി കേരളത്തിലാകെ 200 ഓളം സ്നേഹഭവനങ്ങളാണ് നിർമിച്ച് നൽകുന്നത്.  കേരളത്തിലെ നാലാമത്തെതും വടകര വിദ്യാഭ്യാസ ജില്ലയിലെ ഒന്നാമത്തേതുമായ സ്നേഹഭവനം കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിലെ തുവക്കോട്, കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിലെ സ്വാതി എന്ന വിദ്യാർത്ഥിനിക്ക് പ്രസ്തുത വീടിൻ്റെ താക്കോൽ കൈമാറി. സംസ്ഥാ ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ  കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കെ പി പ്രകാശൻ എന്നിവർ സംസാരിച്ചു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ. കെ പ്രഭാകരൻ ചടങ്ങിൽ മുഖ്യാതിഥിയായി. എൽ എ സെക്രട്ടറി ബഷീർ വടക്കയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബിന്ദു സോമൻ, എം ഷീല, ബേബി സുന്ദർരാജ്, വാസു സി കെ (ഡി ഇ ഒ വടകര), പി പി സുധ (എ.ഇ ഒ) യൂസഫ് നടുവണ്ണൂർ, കെ ചന്ദ്രമതി, ഷാജി എൻ ബൽറാം, പ്രവീൺ പി,  എം.പി അശോകൻ, കെ .പി പ്രകാശൻ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *