KOYILANDY DIARY

The Perfect News Portal

ശ്രീപ്രസാദിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കൊയിലാണ്ടി: കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ മൂടാടി മുചുകുന്ന് സ്വദേശി ചാക്കര ശ്രീപ്രസാദിൻ്‌റെ കുടുംബത്തെ സഹായിക്കാൻ കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. കഴിഞ്ഞ 15-ാം തിയ്യതിയാണ് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ ഓട്ടം ശ്രീപ്രസാദിന്റെ കുടുംത്തെ സഹായിക്കാൻ മാറ്റി വെച്ചത്. പൊതുജനങ്ങളുടെ വലിയതോതിലുള്ള പിന്തുണ ലഭിച്ച ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സഹപ്രവർത്തകരായ തൊഴിലാളികൾളുടെ ഇടപെടൽ വേറിട്ട മാതൃകയായിരിക്കുകയാണ്. മുഴുവൻ തൊഴിലാളികളെയും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ അഭിനന്ദിച്ചു.

ശ്രീപ്രസാദിന്റെ ഭാര്യ ദിബില രണ്ട് കണ്ണിനും ടി.ബി രോഗം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്. പ്രായമായ അമ്മയും ഒരു വയസ്സുള്ള കുഞ്ഞുമാണ് ഈ കുടുംബത്തിലുള്ളത്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായ ശ്രീപ്രസാദ് മരണമടഞ്ഞതോടെ ഈ നിർദ്ധന കുടുംബം ജീവിക്കാൻ പ്രയാസപ്പെടുകയാണ്. ആ കുടുംബത്തിന്റെ ദൈന്യത നേരിട്ടറിയുന്ന സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികൾ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി കൂടിയാലോചിച്ചാണ് ഇ നിർധന കുടുംബത്തിനു വേണ്ടി ഒരു ദിവസത്തെ സർവ്വീസ് നടത്താൻ തീരുമാനിച്ചത്.

രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരത്ത് നാനൂറ്റി അൻപത്തി ആറ് (2,26,456) രൂപയാണ് സഹപ്രവര്ത്തകരായ ഓട്ടോറിക്ഷ തൊഴിലാളികൾ ഇത്തരത്തിൽ സമാഹരിച്ചത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാറിന്റെ സാന്നിദ്ധ്യത്തിൽ തൊഴിലാളികൾ ശ്രീപ്രസാദിന്റെ വീട്ടിലെത്തി തുക കുടുംബത്തിന് കൈമാറി. എ.കെ. ശിവാദാസ്, ഗോപി ഷെൽട്ടർ, ബാലൻ മാസ്റ്റർ, ഷംസുദ്ദീൻ, റാഫി, ഫിലിത്ത്, നിഷാദ്, ഷാജു, ദാമോദരൻ തുടങ്ങിയവർ സന്നിഹിതരായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *