KOYILANDY DIARY

The Perfect News Portal

വിരണ്ടോടിയ പോത്തിനെ പിടികൂടി

കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടി. കശാപ്പിനായി എത്തിച്ചപ്പോള്‍ വിരണ്ടോടിയ പോത്തിനെയാണ് നാട്ടുകാരും മുക്കം ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. കൊടിയത്തൂര്‍ സ്വദേശി ഇസ്മയിലിൻ്റെ പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് അതി സാഹസികമായി പിടികൂടി. വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി. ഇയാള്‍ക്ക് നിസ്സാര പരുക്കേറ്റു. പോത്തിൻ്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും കേടുപാട് പറ്റി. പോത്തിനെ പിടികൂടാന്‍ ശ്രമിച്ചവര്‍ക്കും ചെറിയതോതിലുള്ള പരുക്കുകളുണ്ട്. മുക്കം ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *