KOYILANDY DIARY

The Perfect News Portal

CPI(M) നേതൃത്വത്തിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് വന്നവർക്ക് സ്വീകരണവും ബഹുജന കൂട്ടായ്മയും

കൊയിലാണ്ടി: വർഗ്ഗീയതക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്മയും, വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് വന്ന എട്ടോളം പ്രവര്ത്തകർക്കും കുടുംബങ്ങൾക്കും സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങിൽ ബാലസംഘം അക്ഷരോത്സവം കോഴിക്കോട് ജില്ലാതല മത്സരത്തിൽ ഹയർസെക്കണ്ടറി തലത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവനാരായണൻ (പന്തലായനി), യു.പി. വിഭാഗം മുഹമ്മദ് അമാൻ (ബീച്ച്‌റോഡ്) എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ നിർവ്വഹിച്ചു.

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്സ്സ്റ്റാൻര് പരിസരത്ത് നടന്ന പരിപാടിയിൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ അദ്ധ്യക്ഷതവഹിച്ചു.

മുസ്ലിം ലീഗിൽ നിന്ന് രാജി വെച്ച് വന്ന വി.കെ. ഹമീദ്, കോൺഗ്ര്‌സ്സിൽ നിന്ന് രാജിവെച്ച് വന്ന സത്യൻ കണ്ടത്തനാരി, വിജയൻ നമ്പ്രത്ത് കുറ്റി, മുരളി കണ്ടമ്പത്ത് മീത്തൽ, സെറീന അരീക്കുന്നുമ്മൽ, റീന കണ്ടത്തനാരി, ബിജെപിയിൽ നിന്ന രാജി വെച്ച് വന്ന കൃഷ്ണൻ കണ്ടമ്പത്ത് മീത്തൽ, പത്മനാഭൻ എന്നിവരെ പി. വിശ്വൻ മാസ്റ്റർ ചുവപ്പ് ഷാളണിയിച്ച് രക്തപതാക കൈമാറി സ്വീകരിച്ചു. പരിപാടിയിൽ പി. ചന്ദ്രശേഖരൻ സ്വാഗതവും യു. കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *