KOYILANDY DIARY

The Perfect News Portal

അഗ്രോ സർവ്വീസ് സെൻ്റർ കുറുവങ്ങാട് കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ ആഗ്രോ സർവ്വീസ് സെൻ്റർ കുറുവങ്ങാടിൽ കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു. പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, പൂച്ചെടികൾ, കാർഷിക യന്ത്രങ്ങൾ, ഗ്രാഫ്റ്റുകൾ, ലെയറുകൾ എന്നിവ ഇവിടെ ലഭ്യമാവും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. അസി. കൃഷി ഡയരക്ടർ കെ. പി. ദിലീപ് കുമാർ ആദ്യവിൽപ്പന നിർവ്വഹിച്ചു. ഊരള്ളൂർ സഹകരണ ബാങ്ക്  പ്രസിഡണ്ട് ജെ. എൻ. പ്രേംഭാസിൻ, സെക്രട്ടറി എം. സുനിൽ കുമാർ, ഇക്കോ ഷോപ്പ് ഫെസിലേറ്റർ ഇ. ബാലൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *