KOYILANDY DIARY

The Perfect News Portal

കെ.എം.ആർ. സ്പോർട്സ് അക്കാദമി നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ മരുതൂരിൽ പുതുതായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കെ.എം.ആർ. സ്പോർട്സ് അക്കാദമി മന്ത്രി അഹമ്മദ്കോവിൽ നാടിന് സമർപ്പിച്ചു. എം.എൽ.എ. ടി.പി. രാമകൃഷണൻ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ച ഉദ്ഘാടന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ യോഗ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും വി.എഫ്.ഐ റഫറിയും വോളിബോൾ കോച്ചുമായ ഇ അച്ചുതൻ നായർ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.

കോർട്ടിൻ്റെ നിർമ്മാണത്തിന് മുഖ്യപങ്ക് വഹിച്ച വ്യവസായി കെ.എം. രാജീവൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭാംഗങ്ങളായ എം. പ്രമോദ്, വി.പി. ഇബ്രാഹിം കുട്ടി, ജമാൽ, ഫയർ റെസ്ക്യൂ സ്റ്റേഷന് ഓഫീസർ സി.പി. ആനന്ദൻ, മരുതൂർ ഗവ: എൽ.പി.സ്കൂൾ പ്രധാനധ്യാപിക ടി.നഫീസ, കെ.വി.വി.ഇ.എസ് പ്രസിഡൻ്റ് കെ.പി. ശ്രീധരൻ, ലോക കേരളസഭാംഗം കെ.പി. കബീർ സലാല ടി.പി. ഇസ്മയിൽ, മുൻ നഗരസഭാംഗം കെ. ലത, മനോജ് മരുതൂർ, കടത്തനാടൻ കളരി സംഘം ഭാരവാഹി കെ.കെ. സജീവ് കുമാർ, സംസ്കൃത് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് സന്തോഷ്, റോട്ടറി ക്ലബ്ബ് പ്രസിഡൻറ് പ്രൊഫ: ജൈജു ആർ. ബാബു,  കെ.വി.വി.എസ്സ് വനിതാവിംഗ് ജില്ലാ കമ്മിറ്റിയംഗം ഷീബ ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34