KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ ട്രാഫിക് പരിഷ്ക്കാരം അശാസ്ത്രീയം-തീരുമാനം മരവിപ്പിക്കണം: യൂത്ത്കോൺഗ്രസ്സ്

കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ ജനുവരി 1 മുതല് നടപ്പിലാക്കിയ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരങ്ങൾ മരവിപ്പിക്കണമെന്ന് യൂത്ത്കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ജനുവരി 1 മുതലാണ് പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിത്തുടങ്ങയത്. ഇത് യാത്രക്കാരെയും, ഡ്രൈവർമാരെയും വലിയ ബുദ്ധിമുട്ടിലേക്കാണ് എത്തിച്ചിരിക്കുന്നുത്. ശരിയായ രീതിയിൽ നടന്നു പോകാൻ പോലും കഴിയാത്ത സ്ഥലങ്ങളിലൂടെ വാഹനങ്ങളെ കടത്തിവിട്ട് ധൃതിയിൽ നടപ്പിലാക്കുന്ന ഇത്തരം തുഗ്ലക് പരിഷ്കാരങ്ങൾ മരവിപ്പിക്കണമെന്നും യൂത്ത്കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വാഹനം പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്ന മേല്പ്പാലത്തിന്റെ അടിഭാഗം ജനങ്ങൾക്ക് നടന്ന പോകാൻ പോലും കളിയാതെ ചെളിയും വെള്ളവും കെട്ടിക്കിടക്കുകയാണ്. ഇവിടെയാണ് പുത്തൻ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വാഹന പാർക്കിംഗിന് നിർബന്ധിപ്പിക്കുന്നത്. ടൗണിലേക്ക് പല ആവശ്യങ്ങൾക്കായി വന്നുചേരുന്ന ആളുകൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കാതെ നഗരസഭാധികൃതർ ഒളിച്ചു കളിക്കുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത എം കെ സായീഷ്  ആരോപിച്ചു. തൻഹീർ കൊല്ലം, നീരജ് നിരാല സജിത്ത് കാവുംവട്ടം, നിധിൻ നടേരി, റാഷിദ്‌ മുത്താബി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സൂചകമായി പട്ടണത്തിൽ പോസ്റ്റർ പ്രചാരണവും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *