KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മിറ്റിക്ക് ആസ്ഥാനം ഒരുങ്ങുന്നു

കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ പുളിയഞ്ചേരി അട്ടവയലിൽ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് പുതിയ ഓഫീസ് നിർമ്മിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം സുരക്ഷ ജില്ലാ രക്ഷാധികാരി പി. മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. കെ.ടി. സിജേഷ് അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ കെ. ദാസൻ, കെ.കെ. മുഹമ്മദ്, കെ. ഷിജു, വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.പി. സുധീഷ് സ്വാഗതവും, സി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഓഫീസ്, ഡോക്ടർ നഴ്സ് റൂം, കോൺഫറൻസ് ഹാൾ ഉൾപ്പടെ വിപുലമായ സൗകര്യങ്ങളോടെ രണ്ടു നിലയിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് നിർമ്മാണ കമ്മറ്റി ചെയർമാൻ കെ. ടി. സിജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *