KOYILANDY DIARY

The Perfect News Portal

കർഷക മാർച്ചിന് ഐക്യദാർഢ്യം: കൊയിലാണ്ടി നരവധി കേന്ദ്രങ്ങളിൽ കർഷകസംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: ഡൽഹി ചലോ കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കൊയിലാണ്ടി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആനക്കുളത്ത് സി ഐ ടി യു ജില്ലാ കമ്മറ്റി അംഗവും മുൻ എം.എൽ.എ.യുമായ കെ ദാസൻ ഉദ്ഘാടനം ചെയ്തു. കെ എം നന്ദനൻ അധ്യക്ഷത വഹിച്ചു. വെങ്ങളത്ത് പി ശിവദാസൻ്റെ അധ്യക്ഷതയിൽ പി സി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാപ്പാട് ബി ബി ബബീഷ് ഉദ്ഘാടനം ചെയ്തു. ടി കെ ലീല അധ്യക്ഷത വഹിച്ചു,

ചേമഞ്ചേരി വി വി മോഹനൻ അധ്യക്ഷതയിൽ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പി ചാത്തപ്പൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സൗത്തിൽ ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. എ സുധാകരൻ അധ്യക്ഷത വഹിച്ചു, കൊയിലാണ്ടി സെൻ്റർ ഇ കെ അജിത്ത് ഉദ്ഘാനം ചെയ്തു പി കെ വിശ്വൻ അധ്യക്ഷത വഹിച്ചു, കീഴരിയൂരിൽ എം എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കാരയാട് കെ അപ്പു ഉദ്ഘാടനം ചെയ്തു. വി പി അശോകൻ അധ്യക്ഷതവഹിച്ചു. നടേരിയിൽ കെ. കെ. ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ വി.സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *