KOYILANDY DIARY

The Perfect News Portal

ഗാന്ധിദർശൻ വേദി ജീവൻ രക്ഷാ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോവിഡ് വാക്സിൻ സാർവ്വത്രികവും സൗജന്യവുമാക്കുക, കോവിഡ് മരണാനന്തര സഹായ വിതരണം സുതാര്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജീവൻ രക്ഷാ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമക്കു മുമ്പിൽ നടന്ന സംഗമം ജില്ലാ ചെയർമാൻ ഡോ. പ്രദീപ് കുമാർ കറ്റോട് ഉദ്ഘാടനം ചെയ്തു. കോവിസ് പ്രതിരോധത്തിൻ്റെ പേരിൽ മേനി നടിക്കുന്ന സർക്കാർ ജീവൻ രക്ഷാമരുന്നിനെ പോലും കച്ചവടക്കണ്ണോടു കൂടിയാണ് കാണുന്നതെന്നും, വാക്സിൻ്റെ ദൗർലഭ്യം ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് രാജീവൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു. പി. രത്നവല്ലി, രാമകൃഷ്ണൻ കിഴക്കെയിൽ, ഇ.കെ. പ്രജേഷ്, എൻ. ബാലകൃഷ്‌ണൻ, നിഷാന്ത്. കെ.എസ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *