KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യ സംരക്ഷണ ദിനം: ജെ.ഡി.എസ്. പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സംരക്ഷണദിന പരിപാടി വടകര യിൽ ജെ ഡി എസ് ദേശീയ നേതാവ് മുൻ എം എൽ എ സി കെ നാണു ഉദ്ഘാടനം ചെയ്തു. കർഷക വിരുദ്ധനിയമം, കേന്ദ്രസഹകരണ നിയമം, വൈദ്യുത സ്വകാര്യവൽക്കരണ നിയമം എന്നീ ജനദ്രോഹകരമായ നടപടികൾ പിൻവലിക്കണമെന്ന് മുൻ എം.എൽ.എ. സി കെ നാണു പറഞ്ഞു. ഡി എസ് വടകര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വടകര ഹെഡ് പോസ്റ്റോഫീസ് മുൻവശം നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മണ്ഡലം പ്രസിഡന്റ്‌ ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ സമരത്തിൽ ജില്ലാ സെക്രട്ടറി ടി കെ ഷരീഫ്, മണ്ഡലം സെക്രട്ടറി കെ പ്രകാശൻ, വടകര മുൻസിപ്പാലിറ്റി പ്രസിഡന്റ്‌ കോയിലോത്ത് ബാബു മാസ്റ്റർ, കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ്‌ ഹരിദേവ് എസ് വി, കുണ്ടറാങ്കണ്ടി ബാബു, ജനാർദ്ദനൻ കുന്നോത്ത്, എന്നിവർ പ്രസംഗിച്ചു. പി പി കുഞ്ഞാത്തു, ബൈജു അഴിയൂർ, സി വി അബ്ദുറഹിമാൻ എന്നിവർ  ധർണ്ണ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *