KOYILANDY DIARY

The Perfect News Portal

ഗവർണ്ണർ ശ്രീധരൻ പിള്ള ശ്രീജിത്തിൻ്റെ കുടുംബത്തെ സന്ദർശിച്ചു

കൊയിലാണ്ടി: ജമ്മു കാശ്മീരിലെ അതിർത്തിയിൽ സുന്ദർബനി പാക് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിക് സുബേദാർ എം.’ ശ്രീജിത്തിൻ്റെ വസതി ‘നിയുക്ത ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിച്ചു.’ ഛായാചിത്രത്തിൽ പുഷപാർച്ചന നടത്തിയ ശേഷം മാതാപിതാക്കളെയം, ഭാര്യയെയും മക്കളെയും സമാശ്വസിപ്പിച്ചു. മകൻ്റെ പേരിൽ തിരുവങ്ങൂരിൽ തറവാട്ടിനു സമീപം ഉചിതമായ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന ആഗ്രഹം ശ്രീജിത്തിൻ്റെ പിതാവ് ശ്രീധരൻപിള്ളയോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികൾ ഉണ്ടാവുമെന്ന്  അദേഹം പറഞ്ഞു. ബി.ജെ പി. നേതാക്കളായ വി.കെ. ജയൻ, എസ്. ആർ. ജയ് കിഷ്, കെ.വി. സുരേഷ്, വി.കെ. മുകുന്ദൻ,അഭിൻ അശോക് തുടങ്ങിയവർ ശ്രീധരൻപിള്ളയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *