KOYILANDY DIARY

The Perfect News Portal

DYFI ഡി.ജി ചലഞ്ച് ഏറ്റെടുത്ത് കണയങ്കോട് യൂണിറ്റ്-നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി

കൊയിലാണ്ടി: നിർധനരായ വിദ്യാർത്ഥികളുടെ പഠനത്തിനായി DYFI ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡി.ജി ചലഞ്ചിൽ DYFI കണയങ്കോട് യൂണിറ്റ് കമ്മറ്റിയും പങ്കാളികളായി. ആക്രി സാധനങ്ങളും പഴയ പത്രക്കെട്ടുകളും വിൽപ്പനനടത്തി സുമനസ്സുകളുടെ സഹായത്തോടെ സമാഹരിച്ച മൊബൈൽ ഫോണുകൾ DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അംഗം രജീഷിൽ നിന്നും കൗൺസിലർ നഗരസഭ കൗൺസിലർ വി. എം സിറാജ് ഏറ്റുവാങ്ങി. മേഖലാ സെക്രട്ടറി നീരജ്, ബ്ലോക്ക് കമ്മിറ്റി അംഗം  ഫർഹാൻ എന്നിവർ സന്നിഹിതരായി. ഡി.ജി ചലഞ്ചിലേക്ക് സഹായിച്ച മുഴുവനാളുകളെയും നേതൃത്വം കൊടുത്ത DYFI കണയങ്കോട് യൂണിറ്റ് പ്രവർത്തകരെയും കൗൺസിലർ അഭിനന്ദിച്ചു.

             

Leave a Reply

Your email address will not be published. Required fields are marked *