KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വിദ്യശ്രീ ചിട്ടി ലാപ്ടോപിൻ്റെ ഉദ്ഘാടനം

കൊയിലാണ്ടി: കോവിഡ് കാലത്ത്  ഓൺ ലൈൻ പഠനം ശക്തമാക്കാനും വിവര സാങ്കേതിക വിദ്യയുടെ വിപുലീകരണത്തിനും സംസ്ഥാന സർക്കാർ  കുടുംബശ്രീമിഷനിലൂടെ നടപ്പിലാക്കുന്ന വിദ്യശ്രീ ചിട്ടി ലാപ്ടോപിൻ്റെ കൊയിലാണ്ടി നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ. അജിത് മാസ്റ്റർ, പ്രജില പി, ഇന്ദിര ടീച്ചർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, വൈശാഖ്, KSFE ജീവനക്കാരായ അജയൻ, സത്യനാരായണൻ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ. എം. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്വാഗതവും, സൗത്ത് CDS ചെയർപേഴ്സൺ റീജ യു.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *