KOYILANDY DIARY

The Perfect News Portal

പയ്യോളി സർക്കിൾ ഇൻസ്പെക്ടറായി കെ.സി. സുഭാഷ് ബാബു ചുമതലയേറ്റു

കൊയിലാണ്ടി: പയ്യോളി സർക്കിൾ ഇൻസ്പെക്ടറായി കെ.സി. സുഭാഷ് ബാബു ചുമതലയേറ്റു. നേരത്തെ കൊയിലാണ്ടി സി.ഐ.യും, എസ്.ഐ.യും ആയിരുന്നു. കോഴിക്കോട്, വയനാട്, കണ്ണുർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെളിവുകളും, ദൃക്സാക്ഷിയുമില്ലാതിരുന്ന കൽപ്പറ്റ ചിന്നമ്മ വധ കേസിലെ മൂന്നു പ്രതികൾക്ക് ജീവപരന്ത്യം ശിക്ഷ കിട്ടാൻ കേസന്വേഷണത്തിനു ചുക്കാൻ പിടിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രമാദമായ കേസുകളും അന്വേഷിച്ചിട്ടുണ്ട്,

ചൊക്ലി മൻസൂർ വധക്കേസന്വേഷണവും ഇദ്ദേഹമായിരുന്നു. കോവിഡ് കാലത്ത് ഡി.വൈ.എസ്.പി.യായിരുന്ന ആർ.ഹരിദാസിൻ്റ നിർദ്ദേശപ്രകാരം. കേരളത്തിൽ ആദ്യമായി ഡ്രോൺ ക്യാമറ ഉപയോഗിച്ച് കോവിഡ് ലംഘനം നിരീക്ഷണം നടത്തി നടപടി എടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കാനും, പരാതികളുമായെത്തുന്നവർക്ക് നീതി ഉറപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ച് ജനമൈത്രി പോലീസായും സേവനമനുഷ്ഠിഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *