KOYILANDY DIARY

The Perfect News Portal

സൈക്കോളജി പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കുക: കെ.വി.ജെ.

കോഴിക്കോട്: സൈക്കോളജി പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കുക: കേരള വിദ്യാർത്ഥി ജനത
ഇഗ്നോയുടെ ഒന്നാം വർഷ പി ജി സൈക്കോളജി പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥി കളുടെ ഒരു വിഷയത്തിന്റെ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നു. മൊത്തം ആറു പേപ്പറുകൾ ഉള്ളതിൽ ഒരെണ്ണത്തിന്റെ ഫലം മാത്രം വരാത്തതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടികൾ ഇഗ്നോയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സർവ്വകലാശാല ആസ്ഥാനത്തേക്ക് പരാതി നൽകിയതിനെത്തുടർന്ന് അധികൃതരുടെ മറുപടി ലഭിക്കാത്തതിനാൽ കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ് വി, സെക്രട്ടറി അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *