KOYILANDY DIARY

The Perfect News Portal

യുവമോർച്ച പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി: സ്വർണ്ണ കള്ളകടത്തുകാരെയും ക്വട്ടേഷൻ മാഫിയ സംഘങ്ങളുമായി ഡി.വൈ.എഫ്.ഐ., സി.പി.എം., ഉന്നതതല നേതാക്കൻമാർക്കുള്ള പങ്കിനെ കുറിച്ച് സമാഗ്രമായി അന്വേഷണം നടത്തുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി അതുൽ പെരുവട്ടൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം വായനാരി വിനോദ് ഉത്ഘാടനം ചെയ്തു. അഡ്വ: വി.സത്യൻ, വി.കെ. ജയൻ, അഭിലാഷ് വിയ്യൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വികാസ് കാവിൽ, അഭിനന്ദ് രാജ്, വൈശാഖ് പാലക്കുളം എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *