KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കുപ്പാംപുറത്ത് ഓവ് ചാൽ നിർമ്മാണം അപാകത പരിഹരിക്കണം: ബി.ജെ.പി

കൊയിലാണ്ടി: ഓവ് ചാൽ നിർമ്മാണം ജനങ്ങൾക്ക് സൗകര്യ പ്രദമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. നഗരസഭയിലെ 27-ാം വാർഡ് കുറുവങ്ങാട് കുപ്പാംപുറത്ത് താഴ നിർമ്മിക്കുന്ന ഓവ്ചാൽ ജനങ്ങളുടെ സൗകര്യത്തിനനുസരിച്ചായിരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഓവ്ചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളെ സംഘർഷത്തിലെക്ക് നയിക്കരുത്, വൺ സൈഡ് ഡ്രെയിനേജ് ഒഴിവാക്കി 20 സെമീ. കനത്തിലും, രണ്ട് ഭാഗത്തും ബെൽറ്റ് നിർമ്മിച്ച് 60 സെമീറ്റർ വീതിയിൽ ഡ്രെയിനേജ് നിർമ്മാണം നടത്തണം.

ഓവ് ചാലിനു മുകളിൽ സ്ലാബിട്ട് ജനോപകാരപ്രദമാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. വി.കെ.ശിവദാസൻ, മണ്ഡലം സിക്രട്ടറി വി.കെ. മുകുന്ദൻ, ഒ, മാധവൻ, കെ.എം. സുനിൽ, വി.കെ. ഷാജി, എം.സി. ചോയിക്കുട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *