KOYILANDY DIARY

The Perfect News Portal

പ്രതീക്ഷ റെസിഡൻസ് അസോസിയേഷൻ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

കൊയിലാണ്ടി: ആനക്കുളം – പ്രതീക്ഷ റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ കളത്തിൽ, മറുവട്ടം കണ്ടി ഭാഗത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി നടന്നു. റോഡിന് ഇരു ഭാഗങ്ങിളിലും തിങ്ങി നിറഞ്ഞ കുറ്റിക്കാടുകൾ യന്ത്രം ഉപയോഗിച്ച് പൂർണ്ണമായും നീക്കംചെയ്തു. തുടർന്ന് ഫോഗിങ്ങ് മെഷീൻ, മൊസ്കിറ്റോ സ്പ്രേയർ എന്നിവ ഉപയോഗിച്ചു അണുനശീകരണ പ്രവർത്തനവും നടന്നു  കൂടുംബശ്രീ അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ  എന്നിവർ സന്നിഹിതരായി. അസോസിയേഷൻ പ്രസിഡണ്ട്  ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, രവി നികുഞ്‌ജം, അഭിലാഷ് കളത്തിൽ, ദിനേശൻ എം.കെ. , ഗോപി നായർ, അനിൽകുമാർ, മനോജ് മറുവട്ടം കണ്ടി, രജീഷ് കളത്തിൽ, പ്രേമചന്ദ്ര കുറുപ്പ്, അയൽക്കൂട്ടം സിക്രട്ടറി ജോബിന, വനജ, ബിന്ദു, ആതിര, ബീന, സുശീല എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *