KOYILANDY DIARY

The Perfect News Portal

പച്ചത്തുരുത്ത് – നവകേരള സ്മരണികയ്ക്ക് തുടക്കമായി

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച പച്ചത്തുരുത്ത് ,നവകേരള സ്മരണികയ്ക്ക് തുടക്കമായി. കൊയിലാണ്ടി എസ്. എൻ. ഡി. പി. കോളേജിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. കൊയിലാണ്ടി എംഎല്‍എ കാനത്തിൽ ജമീല പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഒരു എംഎല്‍എ യുടെ പരിധിയിൽ ഒരു പച്ചത്തുരുത്ത് എന്ന രീതിയിലാണ് നവകേരള സ്മരണിക ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത്‌ സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കോളജിന്റെ 50 സെന്റോളം സ്ഥലമാണ് ഇതിനായി മാറ്റിവെച്ചത്. നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
കോളജിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, ഇ കെ അജിത്ത്, സുമതി കെ എം, പി പ്രകാശ്, ടി എം മുഹമ്മദ് ജാ, ആദിത്യ ബി ആർ, നിരഞ്ജന എം പി തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സുജേഷ് സി പി സ്വാഗതയും ഡോ. മിനി എബ്രഹാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *