സഖി മെനോപോസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
.
മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും ഐ.ക്യു.എ.സി.യും (IQAC) സംയുക്തമായി പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കായി ‘സഖി’ (Sakhi) എന്ന പേരിൽ മെനോപോസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
.

.
സ്ത്രീകളിൽ മെനോപോസ് ഘട്ടത്തിലുണ്ടാകുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ പരിചരണത്തെക്കുറിച്ചും ധാരണയുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ക്ലാസിന് സഹാനി ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സലുമോൾ എസ് നേതൃത്വം നൽകി. തുടർന്ന് നടന്ന സംശയനിവാരണ വേളയിൽ സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളിൽ ഡോക്ടർ മറുപടി നൽകി. പ്രദേശവാസികളായ നിരവധി കുടുംബശ്രീ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.



