KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് കെട്ടിടം പണിക്കിടെ ഷോക്കേറ്റ് താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി സ്കൂളിനു സമീപം കെട്ടിടം പണിക്കിടെ ഷോക്കേറ്റ് താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണൂർ സ്വദേശി സുരേഷ് ബാബുവിനാണ് പരിക്കേറ്റത്. കുറുവങ്ങാട് ചനിയേരി സ്കൂളിനു സമീപമുള്ള പള്ളിയുടെ നിസ്ക്കാര കെട്ടിടത്തിനുമുകളിൽ പ്രവൃത്തി നടക്കുന്നതിനിടെ കട്ടറിൽ നിന്ന് ഷോക്കേറ്റ് താഴേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്കാണ് പരിക്കേറ്റത്. കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share news