ഹയർ സെക്കണ്ടറി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാ തല സംഗമം ‘നവപഥം-2026’ സംഘടിപ്പിച്ചു
.
കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാ തല സംഗമം ‘നവപഥം -2026’ ജെഡിടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്. സന്തോഷ് കുമാർ മുഖ്യാതിഥിയായി. ജെഡിടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മിനി കെ. അധ്യക്ഷത വഹിച്ചു.

എൻഎസ്എസ് സംസ്ഥാന, റീജിയണൽ, ജില്ലാതല പുരസ്കാരങ്ങൾ നേടിയ ജില്ലയിലെ എൻഎസ്എസ്. യൂണിറ്റുകളെയും പ്രോഗ്രാം ഓഫീസർമാരെയും വളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു. ജില്ലയിലെ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ 12 എൻ.എസ്.എസ്. യൂണിറ്റുകളെയും, വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റുകളെയും ചടങ്ങിൽ ആദരിച്ചു.

എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. നിസാർ ചേലേരി മുഖ്യപ്രഭാഷണം നടത്തി. ഹയർ സെക്കണ്ടറി ജില്ലാ കോ-ഓർഡിനേറ്റർ അൻവർ ഷമീം എൻഎസ്എസ് സന്ദേശം നൽകി. ഇന്ത്യൻ യൂത്ത് അംബാസഡറും യു.എൻ. ഏഷ്യ-പസഫിക് യൂത്ത് അംബാസഡറുമായ അമൽ മനോജിനെ ചടങ്ങിൽ അനുമോദിച്ചു.

ചടങ്ങിൽ ഹയർ സെക്കണ്ടറി ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി സുധീരൻ, എൻ.എസ്.എസ്. സംസ്ഥാന ഉപദേശക സമിതി അംഗം പി.സി. മുഹമ്മദ് സിറാജ്, ആർ. പി. സി. ബിനു, ജെ.ഡി.ടി. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ. മഖ്ബൂൽ, ജെഡിടി അൺ എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽ സി.കെ ഫമീല, പി.ടി.എ. പ്രസിഡണ്ട് അമീർ ഷാജി, ക്ലസ്റ്റർ കൺവീനർമാരായ കെ.എൻ. റഫീഖ്, രതീഷ് ആർ. നായർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ് റയീസ്, സഫറുള്ള, ബി. കെ പ്രലീന, കെ. രമ്യ എന്നിവർ സംസാരിച്ചു.

എൻ.എസ്.എസ്. റീജിയണൽ പ്രോഗ്രാം കൺവീനർ എസ്. ശ്രീജിത്ത് സ്വാഗതവും എൻ.എസ്.എസ്. ജില്ലാ കൺവീനർ എം.കെ. ഫൈസൽ നന്ദിയും പറഞ്ഞു. തുടർന്ന് എൻ എസ് എസ് 2026 കർമ്മ പദ്ധതികൾ ആർ പി.സി പി.ബി ബിനു വിശദീകരിച്ചു.



