KOYILANDY DIARY

The Perfect News Portal

സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ഓഫീസുകളിൽ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. അത്തോളി പി.എച്ച്.സി യിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ. പ്രദീപൻ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മെമ്പർ എം. ടി മധു , സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി. പ്രതിഷ്, എൻ.ടി ജിതേഷ് , എം. ഷാജീവ് കുമാർ, എം.ഷാജി മനേഷ്, പ്രദീപ് സായിവേൽ, വി കെ സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *