KOYILANDY DIARY.COM

The Perfect News Portal

പ്ലാറ്റ് ഫോമിൽ കുഴഞ്ഞു വീണ ആളെ ഫയർഫോഴ്സ് സേനാംഗങ്ങൾ സിപിആർ നൽകി രക്ഷപ്പെടുത്തി

.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ ആളെ ഫയർഫോഴ്സ് സേനാംഗങ്ങൾ സിപിആർ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. ലോക ഹൃദയ ദിനത്തിലാണ് മഹത്തായ പ്രവർത്തനത്തിന് ഫയർഫോഴ്സ് സേനാംഗങ്ങൾ ഒരു ജീവൻ രക്ഷിച്ചെടുത്തത്. തമിഴ്നാട് സേലം സ്വദേശിയായ സത്യമൂർത്തി (60) ആണ് ജീവിത്തതിലേക്ക് തിരികെ നടന്നു കയറിയത്. വൈകിട്ട് 4.15 ആയിരുന്നു സംഭവം.
.
.
ടിയാനെ അവശ നിലയിൽ കണ്ടതിനെ തുടർന്ന് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വിളിച്ചറിയിച്ചതോടെയാണ് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന ആംബുലൻസിൽ Fro സുകേഷ്. കെ. ബി, രജിലേഷ് സിഎം, ഹോം ഗാർഡ് റിജേഷ് ആർ.ഐ എന്നിവർ സംഭവസ്ഥലത്ത് കുതിച്ചെത്തി ഉടൻതന്നെ ഇയാൾക്ക് സുകേഷ്, റിജേഷ് എന്നിവർ ചേർന്ന് മാറി മാറി CPR നൽകി ബോധം വീണ്ടെടുക്കുകയായിരുന്നു. അതിനുശേഷമാണ് ഇവരെ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചത്.
.
.
മരണത്തെ മുഖാമുഖം കണ്ട അദ്ധേഹത്തിന് കൃത്യ സമയത്ത് CPR കൊടുത്തതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് ഡ്യൂട്ടി ഡോക്ടർ അഭിപ്രായപെട്ടു. പിന്നീട് വിദഗ്ദ ചികിത്സക്കായി സത്യമൂർത്തിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു.
Share news