KOYILANDY DIARY.COM

The Perfect News Portal

100ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമളി: സെലോടേപ്പ് ഉപയോഗിച്ച്‌ കാലില്‍ കെട്ടിവെച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി ഷിദിനെയാണ് വണ്ടിപ്പെരിയാറില്‍ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 100ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കുമളിയില്‍ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഷിദിന്‍ അറസ്റ്റിലായത്. കമ്ബത്തു നിന്നും 1000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മുണ്ടക്കയത്ത് ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഉദേശം എന്ന് പ്രതി പറഞ്ഞു.

എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, അനീഷ്, അന്‍സാര്‍, ശശികല എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!