KOYILANDY DIARY

The Perfect News Portal

ബീച്ച്‌ ജനറല്‍ ആസ്പത്രിയില്‍ ഒ.പി. ടിക്കറ്റ് വിതരണം മുടങ്ങി

കോഴിക്കോട്: സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് ബീച്ച്‌ ജനറല്‍ ആസ്പത്രിയില്‍ ഒ.പി. ടിക്കറ്റ് വിതരണം മുടങ്ങി. രാവിലെ എട്ടിന് തുടങ്ങിയ ക്യൂ 12.30 കഴിഞ്ഞും തുടര്‍ന്നു. തിങ്കളാഴ്ച കൂടുതല്‍ ഒ.പി. വിഭാഗങ്ങളുള്ളതിനാല്‍ 1868 പേരാണ് എത്തിയത്. ഇതില്‍ 1516 പേരും പുതുതായി എത്തിയവരായിരുന്നു. അതുകൊണ്ട് തന്നെ ഒ.പി. ടിക്കറ്റ് നല്‍കാനാവാതെ ഒരു മണിക്കൂറിലധികം ആളുകള്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നു. തകരാര്‍ പരിഹരിച്ച ശേഷമാണ് തുടര്‍ന്നത്. ഒ.പി. ടിക്കറ്റ് കൗണ്ടറില്‍ പൊതുവേ നിന്നുതിരിയാനാവാത്ത അവസ്ഥയാണ്.

ചെറിയ കവാടത്തിലൂടെയാണ് ആളുകള്‍ അകത്തേക്കും പുറത്തേക്കും കടക്കുന്നത്. ആസ്ബറ്റൊസ് മേഞ്ഞ ഷെഡിലാണ് ടിക്കറ്റ് കൗണ്ടര്‍. നൂറിലധികം പേര്‍ക്ക് ഒരേസമയത്ത് നില്‍ക്കാനുള്ള സൗകര്യമില്ല. തിരക്കു കൂടിയാല്‍ വെയിലത്ത് നില്‍ക്കേണ്ടിവരും. തിങ്കളാഴ്ച സെര്‍വര്‍ തകറിലായതുകൊണ്ട് ഏറെനേരം ആളുകള്‍ക്ക് വെയിലുകൊണ്ട് നില്‍ക്കേണ്ടിവന്നു. സാധാരണ ദിവസങ്ങളില്‍ 500-ലധികം പേരുണ്ടാവാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *