KOYILANDY DIARY

The Perfect News Portal

സർവീസിൽ നിന്നും വിരമിച്ചു

കൊയിലാണ്ടി: സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.വി.അനിൽകുമാർ ജൂലായ് 31-ന് കണ്ണൂരിൽ നിന്നും വിരമിച്ചു. മലപ്പുറം ജില്ലയിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 32വർഷം സർവീസ് ഉണ്ട്.
കോഴിക്കോട് ജില്ലയിൽ വടകര/ കൊയിലാണ്ടി താലൂക്കുകളുടെ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), കാസർഗോഡ് അസിസ്റ്റന്റ് ഡയരക്ടർ (ഓഡിറ്റ്), കണ്ണൂർ അസിസ്റ്റന്റ് രജിസ്ട്രാർ (എസ്.സി./എസ്.റ്റി.), വയനാട് സഹകരണ പെൻഷൻ വെരിഫിക്കേഷൻ ഓഫീസർ,  തിരുവനന്തപുരം രജിസ്ട്രാറാപ്പീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം), കണ്ണൂർ കോഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ, കാസർഗോഡ് ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) തുടങ്ങി വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.
കോഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, എൻ.ജി.ഒ.അസോസിയേഷൻ, ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ എന്നിവയുടെ ഭാരവാഹിത്തം വഹിച്ചിരുന്നു. കൊയിലാണ്ടി കൊല്ലം- വിയ്യൂർ സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *