KOYILANDY DIARY

The Perfect News Portal

കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുതകും വിധം നഗരസഭ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താനും, വിഷരഹിത പച്ചക്കറികള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കുടുംബശ്രീ വിപണന കേന്ദ്രത്തോട് ചേര്‍ന്ന കെട്ടിടത്തില്‍ ആരംഭിച്ച സംരംഭം നഗരസഭ ഉപാധ്യക്ഷ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു.

സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.വി.ദാമോദരന്‍, വി.കെ.മുകുന്ദന്‍, ഇ.എസ്.രാജന്‍, നഗരസഭാംഗങ്ങളായം എം.സുരേന്ദ്രന്‍, വി.സുന്ദരന്‍, വി.കെ.അജിത, ദിവ്യസെല്‍വരാജ്, കെ.വിജയന്‍, കെ.വി.സുരേഷ് കുമാര്‍, പി.കെ.രാമദാസന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, സി.ഡി.എസ്. അധ്യക്ഷ എം.പി.ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *