KOYILANDY DIARY

The Perfect News Portal

മുതിർന്ന പൗരന്മാർക്ക് സൗജന്യ മെഡിസിൻ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: സൗജന്യ മെഡിസിൻ കിറ്റ് വിതരണം ചെയ്തു. സേവാഭാരതി കൊയിലാണ്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ കേന്ദ്രയിലൂടെ ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് സൗജന്യ മെഡിസിൻ കിറ്റ് വിതരണം ചെയ്തു. ജൻ ഔഷധിയിൽ നിന്നും സ്ഥിരമായി മരുന്നു വാങ്ങുന്ന 75 പേർക്കാണ് കിറ്റ് വിതരണം ചെയ്തത്.

ഡോ: വിഷ്ണു രാജ് മെഡിസിൻ കിറ്റ്‌ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സനാതന സേവാ സമിതി ട്രസ്റ്റ് ചെയർമാൻ അഡ്വ: വി സത്യൻ അദ്ധ്യക്ഷത വഹിച്ചു. കിറ്റിലുള്ള മെഡിസിൻ പരിചയപ്പെടുത്തുകയും ചെയ്തു. ഫാർമസിസ്റ്റ് സുകുമാർ  കെ.കെ മുരളി സംസാരിച്ചു. ജൻ ഔഷധിയിലൂടെ 80 ശതമാനം വരെ വില കുറച്ചു കൊണ്ടാണ് ജനറിക് മരുന്നുകൾ കേന്ദ്ര സർക്കാർ നൽകിവരുന്നത്. കൂടാതെ ജൻ ഔഷധി ഉൽപന്നമായ പോഷൺ  ഇവിടെ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *